Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഹിങ്ക്യ: തിങ്കളാഴ്ച...

റോഹിങ്ക്യ: തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും -രാജ്നാഥ് സിങ്

text_fields
bookmark_border
rohingya
cancel

ന്യൂഡൽഹി: റോ​​ഹി​​ങ്ക്യ​​ൻ അഭയാർഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.  റോഹിങ്ക്യകൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​ന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചില്ലെന്ന കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം പുറത്തുവന്നതിന്‍റെ പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. 

റോഹിങ്ക്യകൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​ന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഭീ​​ക​​ര സം​​ഘ​​ങ്ങ​​ൾ  അ​​വ​​രെ ഉ​​പ​​യോ​​ഗി​​​ച്ച്​ ​പ്ര​​ശ്​​​ന​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ചേ​​ക്കാ​​മെ​​ന്നും സത്യവാങ്​മൂലത്തിൽ പറയുന്നതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം നിഷേധിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. 

റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​ന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചിട്ടില്ലെന്നും സത്യവാങ്​മൂലം സമർപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നുള്ളൂവെന്നും
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് പ്രതികരിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scRohingyacentreaffidavitmalayalam newsdeportionRajnath Singh
News Summary - Rohingya: Centre will file affidavit in SC on Sep 18, says Rajnath Singh-India News
Next Story